സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് കെഎൻ ബാലഗോപാൽ

കൊച്ചി: സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിപിഎം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും രാഷ്ട്രീയ വഞ്ചന ജനം അംഗീകരിക്കില്ലെന്നും കെഎൻ ബാലഗോപാൽ മാധ്യങ്ങളോട് പറഞ്ഞു. കേന്ദ്ര സഹായത്തോടെ റബ്ബറിന്റെ താങ്ങുവിലെ കൂട്ടും എന്നാണ് പറഞ്ഞിരുന്നത്. കേന്ദ്രം സഹായിച്ചില്ല. പെൻഷൻ മുടക്കിയ യുഡിഎഫാണ് പെൻഷൻ 2500 ആക്കാത്തതിനെ വിമർശിക്കുന്നത്. കോൺഗ്രസിന്റെ ഗ്യാരണ്ടി കളിൽ ജനം വിശ്വസിക്കില്ലെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു.

അതേസമയം, എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. സംഖ്യ തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് ആരും ഗൗരവത്തിൽ എടുക്കില്ല. കേരളത്തിൽ ഏറ്റവും തുറന്നു കാട്ടപ്പെട്ട വ്യക്തിത്വമാണ് പ്രതിപക്ഷ നേതാവ്. എഫ്സിആർഎ ഗൗരവമായ പ്രശ്നമാണ്. ഒരു തുടർച്ച ജനം ആഗ്രഹിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് നേടുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *