അമേരിക്കയില്‍ പന്ത് തട്ടാനൊരുങ്ങി ഇറാൻ; മത്സരം ചൊവ്വാഴ്ച

ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. എന്നാല്‍, അമേരിക്കയും ഇസ്രയേലും ഇറാനിലേക്ക് ആക്രമണം നടത്തിയതോടെ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം തന്നെ അനിശ്ചിതത്വത്തിലായി. ഒരു ഘട്ടത്തില്‍ ഇറാന്‍ കളിക്കാനില്ലെന്നറിയിച്ചിരുന്നു. തുടർന്ന് ഫിഫയുടെ ഇടപെടലിലാണ് ഇറാൻ ലോകകപ്പിലേക്കെത്തിയത്. പക്ഷെ, അപ്പോഴും ഇറാന് സുരക്ഷയൊരുക്കാനാകില്ലെന്ന അമേരിക്കയുടെ പ്രതികരണം വിവാദമായി. അമേരിക്കയില്‍ നിന്ന് ഇറാന്റെ മത്സരം മെക്‌സിക്കോയിലേക്കോ കാനഡയിലേക്കോ മാറ്റണമെന്നും ആവശ്യമുയര്‍ന്നു.
പക്ഷെ, ഫിഫ ഇത് അനുവദിച്ചില്ല.

പക്ഷെ, അമേരിക്കയിലാണ് കളിയെങ്കിലും മത്സരദിവസം മാത്രമാണ് ടീമിന് അമേരിക്കയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കളി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിടണമെന്നും അമേരിക്കയുടെ നിര്‍ദേശമുണ്ട്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ചൊവ്വാഴ്ച രാവിലെ ഇറാന്‍ കളിക്കാനിറങ്ങുന്നത്. ലോസ് ഏഞ്ചല്‍സ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാവിലെ 6.30ന് ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യ മത്സരം. 22ന് ബല്‍ജിയവും 27ന് ഈജിപ്തുമാണ് എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *