നിയന്ത്രണം നഷ്ടപ്പെട്ട കാർ പട്രോളിംഗ് പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചു

കാസർ​ഗോഡ്: കാസർ​ഗോഡ് നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ പാഞ്ഞുകയറി. കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്. രണ്ട് പൊലീസുകാർക്ക് സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇതുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *