തിരുവനന്തപുരം: ജവാന്റെ ലഭ്യത കുറവ് പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. 750 ML നിർമാണം UDF സർക്കാർ വരും മുന്നേ നിലച്ചു. പിന്നീട് 1000 ML നിർമാണവും നിലച്ചു. പാക്കിങ് വസ്തുക്കളുടെ ലഭ്യതക്കുറവ് ആണ് കാരണം. വിഷയം സർക്കാരിനെ ബെവ്കോ മാനേജ്‌മെന്റ് അറിയിച്ചില്ല. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. ജവാൻ നിർമാണം ഉടൻ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിന്നൽ മാജിക് മദ്യത്തിൽ പുനരാലോചനയുണ്ടാകും. ഉൽപാദിപിക്കാണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. മുൻ സർക്കാരിന്റെ തീരുമാനമാണ് പുതിയ ബ്രാണ്ടി. ബ്രാണ്ടി നിർമിക്കാൻ ആവശ്യമായ യന്ത്രങ്ങൾ എത്തി. നിർമാണം തുടങ്ങുന്നത് ഒന്നുകൂടി ആലോചിച്ച ശേഷം മാത്രമെന്നും എം ലിജു വ്യക്തമാക്കി.
അതേസമയം വീര്യം കുറഞ്ഞ മദ്യം അവതരിപ്പിച്ചത് LDF സർക്കാരാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ അതിനെ കുറ്റപ്പെടുത്തുന്നത് എന്തിന് എന്ന് അറിയില്ല. തീരുമാനത്തിൽ എക്സൈസ് വകുപ്പിന് പങ്കില്ല. നയപരമായ തീരുമാനം എക്സൈസ് വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അബ്കാരി നയത്തിൽ കാര്യമായ ചർച്ച നടത്താൻ മാത്രമാണ് തീരുമാനം. എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും എം ലിജു വ്യക്തമാക്കി. കേരളത്തിന് ഗുണകരമായ മദ്യനയം പ്രഖ്യാപിക്കും. ഇപ്പോഴത്തെ തീരുമാനം നികുതിയുമായി ബന്ധപ്പെട്ട് മാത്രമാണെന്നും മന്ത്രി പറഞ്ഞു.
