മസ്ജിദുന്നബവിയിൽ 99,000 ച.മീ വിസ്‍തൃതിയിൽ AC സംവിധാനം ഒരുങ്ങുന്നു

റിയാദ്: മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി 98.7 ആയിരം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആധുനിക കൂളിങ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. വിവിധ ഭാഗങ്ങളിൽ കാര്യക്ഷമമായി തണുപ്പ് എത്തിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഈ സംയോജിത ശൃംഖലയ്ക്ക് 19.3 ആയിരത്തിലധികം ടൺ കൂളിങ് ശേഷിയുണ്ട്.

മസ്ജിദുന്നബവിക്ക് പുറത്തായി സ്ഥിതി ചെയ്യുന്ന പ്രധാന കൂളിങ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിൽ 6 പ്രധാന കൂളിങ് യൂണിറ്റുകളാണുള്ളത്. ഓരോ യൂണിറ്റിനും 3000 ടൺ കൂളിങ് ശേഷിയുണ്ട്. പൈപ്പ് ലൈൻ ശൃംഖല വഴി തണുപ്പിച്ച വെള്ളം പമ്പ് ചെയ്താണ് മസ്ജിദുന്നബവിയുടെ ഉൾഭാഗങ്ങളിലും മുറ്റങ്ങളിലും തണുപ്പ് ലഭ്യമാക്കുന്നത്. കൂളിങ് യൂണിറ്റുകളുടെ പ്രവർത്തനവും കാര്യക്ഷമതയും 24 മണിക്കൂറും നിരീക്ഷിക്കുന്ന ഒരു സെൻട്രൽ കൺട്രോൾ സിസ്റ്റം ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇത് ഉയർന്ന നിലവാരത്തിലുള്ള സേവനവും പള്ളിക്കുള്ളിൽ സുഖകരമായ അന്തരീക്ഷവും ഉറപ്പാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *