തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി സുന്നി എപി വിഭാഗം. മുഖ്യമന്ത്രിയുടേത് നാക്കുപിഴവോ, കണക്കിലെ പിഴവോ അല്ല. പിന്നിൽ കുടിയേറ്റ, അതിഥി തൊഴിലാളി വിരുദ്ധതയാണെന്നാണ് സുന്നി എപി വിഭാഗത്തിന്റെ വിമർശനം. കേരളത്തിൽ വിദേശത്ത് നിന്ന് എത്തുന്നതിന്റെ പത്ത് ശതമാനം പോലും അതിഥി തൊഴിലാളികൾ കൊണ്ടുപോകുന്നില്ല. പിന്നെ എങ്ങനെ പണത്തിന്റെ സിംഹ ഭാഗം എന്ന് പറയും. ഇതിന് പിന്നിൽ വലതുപക്ഷ രാഷ്ട്രീയമാണ്. ഈ ശബ്ദം യൂറോപ്പിലെ വലതുപക്ഷം ഉയർത്തുന്നതാണെന്നും സുന്നി എപി വിഭാഗം വിമർശനം ഉന്നയിക്കുന്നു. എ പി അബ്ദുൽ ഹക്കീം അസ് ഹരിയുടേതാണ് വിമർശനം. അതിഥി തൊഴിലാളികളുടെ പണം കാണുന്നവർ അവരുടെ അദ്ധ്വാനം കാണുന്നില്ലെന്നും വിമർശനത്തിലുണ്ട്. കേരളത്തിലെ നിർമ്മാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും, കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ ‘റിവേഴ്സ് റെമിറ്റൻസ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നമാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രിയുടേത് വംശീയതയും അപരവിദ്വേഷവുംനിറഞ്ഞ ഭാഷയാണെന്നാണ് പ്രധാന വിമർശനം.
മുഖ്യമന്ത്രിയുടേത് നാക്കുപിഴവല്ല
