ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു.ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്
സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ രാഹുൽ സണ്ണിയും സജയനും ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചിരുന്നു.

മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. രാഹുലിനെ സജയൻ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ കട്ടപ്പന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അബോധാവസ്ഥയിൽ റോഡിൽ കിടന്നിരുന്ന രാഹുലിനെ പോലീസ് കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മധ്യ ലഹരിയിൽ സംഭവിച്ച കൈയബദ്ധം എന്നാണ് പ്രതി സജയൻ പോലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഫോറൻസിക് സംഘവും സ്ഥലം പരിശോധിച്ചു. രാഹുലിന്റെ പോസ്റ്റുമോർട്ടം പരിശോധനക്കുശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *