വളരെ വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഏപ്രിൽ 2 നു ആഗോള റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മെയ് 21 ലേക്ക് മാറ്റിവെക്കുകയായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ദൃശ്യം 3 യുടെ തീയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. എന്നാൽ ദൃശ്യം തിരക്കഥയെക്കുറിച്ച് ജീത്തൂ ജോസഫിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ദൃശ്യം ആദ്യ ഭാഗം ഇറങ്ങയപ്പോൾ തന്നെ ഒരുപാട് ആളുകൾ രണ്ടാം ഭാഗത്തിനുള്ള തിരക്കഥകൾ അയക്കാറുണ്ടായിരുന്നു. എന്നാൽ താൻ അതൊന്നും തുറന്നു പോലും നോക്കാതെ ഡിലീറ്റ് ചെയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിനിടെയാണ് ജീത്തൂ ജോസഫ് പ്രതികരിച്ചത്.
“ദൃശ്യത്തിലേക്ക് പുതിയ എഴുത്തുകാരെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഒരുപാട് ആളുകൾ എനിക്ക് സ്ക്രിപ്റ്റ് അയച്ചു തരാറുണ്ട്. ദൃശ്യം ആദ്യ പാർട്ട് റിലീസ് ആയപ്പോൾ ഇതിനൊരു സീക്വലുണ്ടാകുമോ എന്ന് ചിലരൊക്കെ ചോദിക്കാറുണ്ടായിരുന്നു. അന്ന് ആ ചോദ്യത്തിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. എനിക്ക് പോലും ഉറപ്പില്ലാത്തതുകൊണ്ടാണ് ഒന്നും പറയാൻ പോകാതിരുന്നത്. അതുകൊണ്ട് പുതിയ എഴുത്തുകാരിലേക്ക് പോകാൻ എനിക്ക് ഉദ്ദേശമില്ല. ദൃശ്യം 3 ക്കു വേണ്ടി പലരും തിരക്കഥ മെയിൽ ചെയ്യാറുണ്ടയായിരുന്നു. അതൊന്നും വായിച്ചു പോലും നോക്കാതെ ഡിലീറ്റ് ചെയ്യാറാണ് പതിവ്. കാരണം വായിച്ചു കഴിഞ്ഞു ഏതെങ്കിലും ഐഡിയ ഇഷ്ടമായാൽ എനിക്ക് അത് ഉപേക്ഷിക്കാനുമാവില്ല. എന്റെ ഐഡിയയുമായി മുൻപോട്ടു പോകാനും കഴിയാത്ത അവസ്ഥയാകും. അതുകൊണ്ട് എല്ലാ മെയിലും ഡിലീറ്റ് ചെയ്യും”. ജീത്തൂ ജോസഫ് പറയുന്നു.
