ശ്രീകൃഷ്‌ണ ചിത്രം ഉപയോഗിച്ച് മന്തി പോസ്റ്റർ; അറബിക് റസ്റ്റോറന്റുകൾക്കെതിരെ പരാതി നൽകി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചുള്ള മന്തി പോസ്റ്റർ വിവാദത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി. എട്ട് റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി കത്ത് നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും റസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കത്തിൽ ബിജെപി ആവശ്യപ്പെട്ടു.

ബിജെപി ഇന്റ്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് എൻഐഎ ഡയറക്ടർക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. നോട്ട് നിരോധനത്തിന് ശേഷം ഈ റസ്റ്റോറന്റുകൾക്കുണ്ടായ സാമ്പത്തിക വളർച്ചയും അതിന്റെ സ്രോതസ്സും അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വിഷുദിനത്തിൽ ശ്രീകൃഷന്റെ ചിത്രത്തിനൊപ്പം മന്തി ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മനപ്പൂർവം ആണെന്നും ഇതിനു പിന്നിൽ സംഘടിതമായ നീക്കമുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ഈ സംഭവത്തിൽ ഇതിനോടകം തന്നെ പോലീസ് കേസെടുക്കുകയും അറസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News