ഉയർന്ന സുരക്ഷാനിലവാരം പുലർത്തി സൗദിയിലെ റോഡുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദിയില്‍ ഗതാഗത തടസങ്ങളില്‍ സുരക്ഷാ സൗകര്യമൊരുക്കുന്നതിനും ഗതാഗതം പുനസ്ഥാപിക്കുന്നതിനും വേഗതയേറി. നിരക്ക് 99% ഉയര്‍ന്നു. സൗദി റോഡ്സ് ജനറല്‍ അതോറിറ്റിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ജോലിസ്ഥലങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്ന ഇടങ്ങളിലും സേവന നിലവാരം ഉയർത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് നേട്ടം. ഇവിടങ്ങളിലെ സുരക്ഷയും ഗതാഗത പ്രവാഹവും വർധിപ്പിക്കുന്നതിലെ നിരക്ക് ഗണ്യമായി ഉയര്‍ന്നു. സുരക്ഷ ആവശ്യങ്ങളുടെ ഭാഗമായി രാജ്യത്തെ റോഡ് ശൃംഖലയിലെ ഗതാഗത മാറ്റങ്ങളുടെയും, തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിന്‍റെയും നിരക്ക് 98.75 ശതമാനത്തിലെത്തിയതായി സൗദി റോഡ്സ് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. അറ്റകുറ്റപ്പണി, വികസന പദ്ധതികൾ എന്നിവ നടപ്പിലാക്കുമ്പോൾ റോഡ് ഉപയോക്താക്കൾക്ക് സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുക, ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് നിലനിർത്തുക, ഗതാഗത തടസങ്ങളും ട്രാഫിക്ക് കുരുക്കുകളും പരമാവധി ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയത്. അംഗീകൃത സാങ്കേതിക ആവശ്യകതകൾക്കും എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഇവ രൂപപ്പെടുത്തിയത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News