കണ്ണൂർ: കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കിണർ പണിക്കിടെ ആണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്തു ഉഷ്‌ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് , കൊല്ലം തൃശൂർ ജില്ലകളിലാണ് നിലവിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് മുകളിൽ ഉയരുകയും സാധാരണ നിലയിലേക്കാൾ നാലര ഡിഗ്രിയിലധികം വ്യതിയാനം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്.
Related Posts
കോഴിക്കോട്ട് ഗര്‍ഭസ്ഥ ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് അഗസ്ത്യമുഴിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. കൊയിലാണ്ടി സ്വദേശിനിയുടെ ഗര്‍ഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തില്‍ സ്വകാര്യ…
തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർഥിനി ചാടി മരിച്ചു
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി ചാടി മരിച്ചു. കോട്ടയം…
വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് അപകടംഉണ്ടായത്.…
