തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ കനക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്ടമായ മഴയ്ക്ക സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നാണ് പ്രവചനം. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും എന്നാണ് വിവരം. കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരള തീരത്തെ മത്സ്യ ബന്ധനത്തിനുള്ള വിലക്കും തുടരും. ഉത്രാടപ്പാച്ചില്‍ ദിനം മഴ കനത്തതോടെ വിപണിയെ ബാധിക്കുമോ എനതാണ് കച്ചവടക്കാരുടെ ആശങ്ക.



