ചുട്ടുപൊള്ളി യുഎഇ ; താപനില 43 ഡിഗ്രിയിലേക്ക് ഉയരാൻ സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: വരുന്ന ദിവസങ്ങളിൽ യുഎഇയിൽ താപനില വർധിക്കുമെന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിൻറെ ഉൾപ്രദേശനങ്ങളിൽ ചൂട് 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഉൾപ്രദേശങ്ങളിൽ ചൂട് ഉയരുന്നതുകൊണ്ട് തന്നെ, തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്നു തന്നെ നിൽക്കും. ഇത് ചൂട് മൂലമുള്ള അസ്വസ്ഥതയും വർധിപ്പിക്കും.
കൂടാതെ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റും ഉണ്ടാവും. ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമാവും. കൂടാതെ, കാഴ്ചപരിധി കുറച്ചേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ഇടയ്ക്കിടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് എൻസിഎം നിർദേശിച്ചു. ബുധനാഴ്ച താപനിലയിൽ വീണ്ടും വർധനവുണ്ടാകുമെങ്ങിലും വ്യാഴായ്ച്ചയോടെ പടിഞ്ഞാറൻ മേഖലകളിൽ ചൂട് നേരിയ തോതിൽ കുറയാനും സാധ്യതയുണ്ട്. കിഴക്ക് നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉച്ചമർദ്ദവും ചേർന്നുള്ള അന്തരീക്ഷ മാറ്റമാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. അടുത്ത വെള്ളിയാഴ്ച വരെ കാലാവസ്ഥയിൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യത.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News