സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെ‌ടുക്കണം; പിണറായിയുടെ നിർദേശം തള്ളി സിപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം തളളി സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തീരുമാനം ഇല്ലാതെ യോഗത്തിനില്ലെന്നാണ് സിപിഐ നിലപാട്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി യോഗം ചേരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയിൽ ആലോചിക്കാതെ ഇതിൽ മറുപടി നൽകാനാകില്ലെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് കെ. രാജൻ വ്യക്തമാക്കുകയായിരുന്നു.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നില്‍ ഇനി അപേക്ഷിക്കാന്‍ പോകേണ്ടെന്ന് സിപിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചര്‍ച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുന്‍കൈ എടുത്ത് ക്ഷണിച്ചാല്‍ മാത്രം ചര്‍ച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തീരുമാനമാകും വരെ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു.

അടുത്തയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നലെ വീണ്ടും ചര്‍ച്ചയ്ക്ക് എടുത്തത്. അതേസമയം നിയമസഭാ കക്ഷിയോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും യുഡിഎഫ് സർക്കാരിനെതിരെയുള്ള സഭാതലത്തിലെ സംയുക്ത പ്രതിപക്ഷ സമരങ്ങളുമായും ഇടപെടലുകളുമായും പാർട്ടി പൂർണ്ണമായി സഹകരിക്കും

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News