ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി മരണ വെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഇതുവരെ കാണാത്ത സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ പ്രവൃത്തികള്‍ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡല്‍ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും തിങ്കളാഴ്ച്ച കാണാന്‍ പോകുന്നതെന്നും കെ സി വേണുഗോപാൽ മുന്നറിയിപ്പ് നല്‍കി. പൊലീസ് നടപടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇറങ്ങി പോയെ മതിയാകൂ. അതിനായുള്ള സമരം രാജ്യമെങ്ങും അലയടിക്കും. കെ സി വേണുഗോപാല്‍ പറഞ്ഞു.



