പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവൂർ സ്വദേശിയായ നിതിൻ രാജ് (22) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ മാവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂർ പൈപ്പ് ലൈൻ പ്രദേശത്ത് നിതിൻ രാജ് താമസിച്ചിരുന്ന വീട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ്, മാവൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഖിൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശിവാനന്ദൻ, സിവിൽ പൊലീസ് ഓഫീസർ വൈഷ്ണവ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. നിതിൻ രാജിനെതിരെ മാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ സംഭവത്തിലും ഇയാൾക്കെതിരെ കേസുണ്ട്. കൂടാതെ മാവൂർ ബസ് സ്റ്റാൻഡിൽ ബസ് സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ വിരോധത്തിൽ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ നിതിൻ രാജിനെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News