പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. ഹർജി വിചാരണയ്ക്ക് എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി തള്ളിയത്. സിപിഐ നേതാവ് മുരുകേഷായിരുന്നു ഹർജിക്കാരൻ.
ശ്രീനാദേവിയുടെ താമസസ്ഥലവും റേഷൻ കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങളുമായിരുന്നു ഹർജിയിലെ പ്രധാന തർക്കവിഷയങ്ങൾ. എന്നാൽ, ഇതേ പരാതി വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സമയത്ത് ഹർജിക്കാരൻ ഉന്നയിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അത് തള്ളിയതാണെന്നും കോടതി നിരീക്ഷിച്ചു.
സിപിഐ വിട്ട് കോൺഗ്രസിലെത്തിയ നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മ.
Post Views: 39



