ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്രം; അഞ്ച് വർഷത്തേക്ക് കൂടി നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ദിരാഗാന്ധിയുടെ പേരിന് പകരം ‘പ്രധാനമന്ത്രി’ എന്ന പേര് ഉൾപ്പെടുത്തിയാണ് പദ്ധതികൾ പുനർനാമകരണം ചെയ്യുന്നത്. വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് തീരുമാനം.

കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പദ്ധതികൾ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനമെടുത്തത്. ഇതോടൊപ്പം അഞ്ച് പദ്ധതികളുടെ പേരുകളും മാറ്റിയതായാണ് റിപ്പോർട്ട്. ഇതിൽ മൂന്ന് പദ്ധതികൾ ഇന്ദിരാഗാന്ധിയുടെ പേരിലായിരുന്നു.

ഭിന്നശേഷി പെൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങളിലും കേന്ദ്രസർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. നേരത്തേ 80 ശതമാനം വൈകല്യമുള്ളവർക്കായിരുന്നു പെൻഷന് അർഹതയുണ്ടായിരുന്നത്. പുതിയ തീരുമാനപ്രകാരം 40 ശതമാനം വൈകല്യമുള്ളവർക്കും പെൻഷന് അർഹത ലഭിക്കും. ജനനം മുതൽ തന്നെ ഭിന്നശേഷി പെൻഷന് അർഹതയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2031 വരെ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി 53,428 കോടി രൂപ നീക്കിവെച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News