‘പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസമുണ്ട്’; മാത്യു കുഴല്‍നാടന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാസപ്പടിക്കേസിലെ സർക്കാരിനെതിരായ തന്റെ നിലപാട് പൊതുവേദിയില്‍ ന്യായീകരിച്ച് മാത്യു കുഴല്‍നാടന്‍ എംഎൽഎ. പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോള്‍ പ്രയാസമുണ്ടെന്നും വിട്ടുവീഴ്ച ചെയ്താല്‍ സിപിഎം തലയില്‍ കയറി നിരങ്ങുമെന്ന് കെ സുധാകരന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം. ഉമ്മന്‍ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്ത് സിബിഐക്ക് എറിഞ്ഞ് കൊടുത്തയാളാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ നയം മനസിലാകാത്തവരല്ല തങ്ങള്‍, പാര്‍ട്ടിക്കാര്‍ക്ക് ഇതൊന്നും മറക്കാനാകില്ല, കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്, കോണ്‍ഗ്രസുകാരുടെ ചോര ചിന്തിയതിന് കണക്ക് ചോദിക്കാനാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്. അനീതികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് ആഗ്രഹം, താന്‍ ആരോടും പ്രതികാര ബുദ്ധിയോട് പെരുമാറുന്ന ആളല്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

നേരത്തെ സുധാകരന്‍ മാത്യു കുഴല്‍നാടന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയനെതിരെ സർക്കാർ സ്വീകരിച്ച നിലപാടിൽ സുധാകരന്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.പിണറായിക്ക് എതിരായ കേസിൽ ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളത് എങ്കിൽ നടപടി ഉണ്ടാകുമെന്നും ഇവിടെ അങ്ങനെ ഒരു ഗവൺമെന്റ് ഉണ്ടോ എന്നറിയില്ല എന്നും സുധാകരൻ തുറന്നടിച്ചിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News