അജിത്തിനൊപ്പം ലോങ് ഡ്രൈവ് ചിത്രം പങ്കുവച്ച് ശാലിനി; ഏറ്റെടുത്ത് ആരാധകർ

നടൻ അജിത്തിന്റെയും ജീവിതപങ്കാളി ശാലിനിയുടെയും വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറോടിക്കുന്ന അജിത്തിനൊപ്പമുള്ള വീഡിയോയാണ് ശാലിനി പങ്കുവച്ചിരിക്കുന്നത്. ‘മ്യൂസിക്, ലവ് ആൻഡ് എ ലോങ് ഡ്രൈവ്’ എന്നാണ് വിഡിയോ പങ്കുവച്ച് ശാലിനി കാപ്ഷനായി കുറിച്ചിരിക്കുന്നത്. അജിത് നായകനായെത്തിയ 2000 ൽ പുറത്തിറങ്ങിയ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലെ ഗാനം കാറിനുള്ളിൽ പശ്ചാത്തലത്തിൽ കേൾക്കാം.

ശാലിനി പങ്കുവച്ചിരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ‘തലേ ഒന്ന് ചിരിച്ചു കൂടെ’, ‘തല തലയുടെ തന്നെ പാട്ട് കേട്ട് ഡ്രൈവ് ചെയ്യുന്നു’, ‘എല്ലാവരും ഇങ്ങനൊക്കെ തന്നെ ആണല്ലേ’- എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. സിനിമയിൽ നിന്ന് ചെറിയൊരിടവേളയെടുത്ത് റേസിങ്ങിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് അജിത് ഇപ്പോൾ. ഇടയ്ക്കിടെ അജിത്തിനും മക്കൾക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ ശാലിനി പങ്കുവയ്ക്കാറുണ്ട്.

അജിത്തിന്‍റെയും ശാലിനിയുടെയും പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള വാർത്തകളും സിനിമാലോകത്ത് സജീവമാണ്. ശാലിനി ആദ്യമായി നിർമാതാവിന്‍റെ കുപ്പായമണിയുന്ന ഡെയര്‍ ഡെവിള്‍ എന്ന ചിത്രത്തിലായിരിക്കും അജിത് അടുത്തതായി അഭിനയിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രം ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം സംവിധായകനായ ആദിക് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമായിരിക്കും ‘ഡെയര്‍ ഡെവിള്‍’.

Leave a Reply

Your email address will not be published. Required fields are marked *