നേഹയുടെ മാതാപിതാക്കളെ വിഷമിപ്പിക്കാനില്ല; മനസുതുറന്ന് താഷി

ബിഗ് ബോസ് മലയാളം സീസൺ 8 ലെ പ്രേക്ഷകർ അടുത്തിടെയായി ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് താഷി-നേഹ പ്രണയം. ഇപ്പോഴിതാ നേഹയുടെ മാതാപിതാക്കളെക്കുറിച്ചും ഇരുവരുടെയും ബന്ധത്തെക്കുറിച്ചും മനസുതുറക്കുകയാണ് താഷി. മാതാപിതാക്കളെ വിഷമിപ്പിച്ചുകൊണ്ട് ഒന്നും നേടിയെടുക്കാനാകില്ലെന്നും അങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ലെന്നും താഷി പറയുന്നു.
നേഹയുടെ മാതാപിതാക്കളെ താൻ ഏറെ ബഹുമാനിക്കുന്നുണ്ട്.

പുറത്തുനിന്ന് കേൾക്കുന്ന പല കാര്യങ്ങളും അവരെ വേദനിപ്പിച്ചിട്ടുണ്ടാകാം. ഒരു മാതാപിതാവിന്റെ സ്ഥാനത്തുനിന്ന് ചിന്തിക്കുമ്പോൾ അവരുടെ വിഷമം മനസിലാക്കാൻ സാധിക്കും. ഇക്കാര്യങ്ങളെല്ലാം നേരത്തെ തന്നെ നേഹയോട് സംസാരിച്ചിട്ടുണ്ടെന്നും താഷി വ്യക്തമാക്കി.
ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സമയം വേണമെന്നും തിടുക്കത്തിൽ ഒന്നും തീരുമാനിക്കരുതെന്ന് നേഹയോട് പറഞ്ഞിട്ടുണ്ടെന്നും താഷി കൂട്ടിച്ചേർത്തു. ഇൻഫ്ലുവൻസറായി നേഹ ബിഗ് ബോസിലെത്തിയപ്പോൾ അഗ്നിപരീക്ഷയിലൂടെയാണ് താഷി മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ബിഗ് ബോസ് വീടിനുള്ളിൽ ഇരുവരും തമ്മിലുള്ള അടുപ്പം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഫാമിലി വീക്കിൽ നേഹയുടെ മാതാപിതാക്കൾ എത്തിയപ്പോഴും ഈ ബന്ധത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വീട്ടിൽ നിന്ന് വിലക്കിയ കാര്യം തന്നെ ചെയ്തില്ലേ എന്നായിരുന്നു നേഹയോട് ഉമ്മയുടെ ചോദ്യം. അതേസമയം, താഷിയെ ഇഷ്ടമാണെന്നും സ്വന്തം വീട്ടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും നേഹ നേരത്തെ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് ഇരുവരും ഇനി എന്ത് തീരുമാനമെടുക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *