ഏഴാം അറിവിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ശ്രുതി ഹാസന്‍

സൂര്യയും ശ്രുതി ഹാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് എഴാം അറിവ്. ഇപ്പോഴിതാ ആ ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരിന്നില്ല എന്ന് പറയുകയാണ് ശ്രുതി ഹാസന്‍. ഒരു അഭിമുഖത്തിലാണ് ശ്രുതിയുടെ പ്രതികരണം. ‘ഏഴാം അറിവ് സിനിമ ചേയ്യേണ്ടിയിരിന്നില്ല എന്ന് തോന്നാറുണ്ട്. ഞാനിത് പരസ്യമായി പറയാനാഗ്രഹിക്കുകയാണ്. സിനിമയല്ല കാരണം. പക്ഷെ, ഞാന്‍ വേണ്ടത്ര തയ്യാറായിരുന്നില്ല. അച്ചടക്കമുണ്ടായിരുന്നില്ല. അതിനോടുള്ള എന്റെ സമീപനം ശരിയായിരുന്നില്ല.‌

ഞാന്‍ തന്നെ എന്റെ പ്രകടനത്തില്‍ തൃപ്തയല്ല. കുറേക്കൂടി നന്നായി ചെയ്യാനായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. അത് ഞാന്‍ ഗൗരവ്വത്തോടെയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും, എനിക്കത് ഉള്‍ക്കൊള്ളാനായിരുന്നില്ലെന്നും ശ്രുതി ഹാസന്‍ പറയുന്നു. ചിത്രത്തില്‍ ശുഭ ശ്രീനിവാസന്‍ എന്ന ജെനെറ്റിക്സ് വിദ്യാര്‍ത്ഥിയുടെ വേഷമാണ് ശ്രുതി അവതരിപ്പിച്ചത്. ‘പെദ്ദി’ സിനിമയിലെ ഗാനരംഗത്ത് സെക്സിയായി പ്രത്യക്ഷപ്പെട്ടത് ആരെയും പ്രീതിപ്പെടുത്താനല്ലെന്ന് നടി ശ്രുതി ഹാസന്‍.

അത് തന്റെ സന്തോഷത്തിനു വേണ്ടി ചെയ്തതാണെന്ന് താരം പറയുന്നു. ഒരു വസ്ത്രം ധരിക്കുന്നത് കംഫര്‍ട്ടബിളല്ലെങ്കില്‍ അത് തുറന്നുപറയാന്‍ മടിക്കാത്ത വ്യക്തിയാണ് താനെന്നും താരം പറഞ്ഞു. തെലുങ്ക് ചിത്രം ആകാംശലോ ഒക താരയാണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *