ആഗ്രഹിച്ചിട്ടും തനിക്ക് ചെയ്യാൻ പറ്റാതെ പോയ സിനിമയാണ് ക്ലാസ്മേറ്റ്സ് എന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഒരു സ്റ്റേജ് ഷോ ചെയ്യേണ്ടിയിരുന്നതു കൊണ്ടാണ് തനിക്ക് സിനിമ ചെയ്യാൻ പറ്റാതെ പോയതെന്നും ചാക്കോച്ചൻ പറഞ്ഞു. “ചെയ്യരുത്, അല്ലെങ്കിൽ എനിക്ക് കൺവിൻസ് ആകാതെ പോയ സിനിമകളുണ്ട്. അപ്പോൾ ഞാൻ വിചാരിച്ചു അവർ പറയുമ്പോൾ ഞാനെടുക്കുന്ന തീരുമാനം തെറ്റായിരിക്കും. അങ്ങനെ വിചാരിച്ച് ചെയ്ത സിനിമകളുമുണ്ട്.
ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും എനിക്ക് ചെയ്യാൻ പറ്റാതെ പോയ പടമാണ് ‘ക്ലാസ്മേറ്റ്സ്’. അന്നൊരു സ്റ്റേജ് ഷോ വന്നതു കൊണ്ടാണ് ആ സിനിമ മിസ് ആയത്. യൂറോപ്പിൽ രണ്ട് മൂന്ന് ഇവന്റുകളുണ്ടായിരുന്നു. പിന്നെ രണ്ട് മൂന്ന് പ്രാവശ്യം ‘ക്ലാസ്മേറ്റ്സി’ന്റെ ഡേറ്റും മാറി. അങ്ങനെ വന്നതു കൊണ്ട് ചെയ്യാൻ പറ്റാതെ പോയതാണ്. അതിൽ നരേൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഞാൻ ചെയ്യേണ്ടി ഇരുന്നത്.പക്ഷേ അത് ചെയ്യാത്തതു കൊണ്ട് എനിക്ക് ലാലുവിന്റെ കൂടെ ‘എൽസമ്മ എന്ന ആൺകുട്ടി’, ‘പുള്ളി പുലികളും ആട്ടിൻകുട്ടി’യും തുടങ്ങിയ സിനിമകളിലൊക്കെ പ്രവർത്തിക്കാൻ പറ്റി”.- കുഞ്ചാക്കോ ബോബൻ പറഞ്ഞു.
