‘തൃക്കരിപ്പൂരിൽ യുഡിഎഫിന് വലിയ വിജയമുണ്ടാകും’; സന്ദീപ് വാര്യർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർ​കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വിജയ പ്രതീക്ഷയിലാണ് തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ. മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിന് വൻ വിജയമുണ്ടാകുമെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. എൽഡിഎഫിൻ്റെ ഏകാധിപത്യത്തിൽ നിന്ന് മാറ്റം വേണമെന്ന് ആ​ഗ്രഹിക്കുന്ന ജനങ്ങളുണ്ടെന്നും അതുകൊണ്ട് തന്നെ വലിയ ഭൂരിപക്ഷത്തോട് കൂടി യുഡിഎഫ് ജയിക്കുമെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാത്ത് യുഡിഎഫ് അനുകൂലമായ ട്രെൻഡ് ഉണ്ടെന്നും അത് വോട്ടായി മാറുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. യുഡിഎഫ് തിരിച്ച് വരണമെന്ന് ജനങ്ങൾ ആ​ഗ്രഹിക്കുന്നുണ്ട്. തൃക്കരിപ്പൂരിൽ യുഡിഎഫിന് വലിയ വിജയമുണ്ടാകും. സര്‍ക്കാര്‍ പുറത്ത് പോകണമെന്ന് സിപിഐഎമ്മുകാര്‍ പോലും ആഗ്രഹിക്കുന്നുണ്ട്. പിണറായി വിജയന്‍ ഇനി അധികാരത്തില്‍ തുടരേണ്ട, നാട് നന്നാവണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. യുഡിഎഫിന് നല്ല വിജയം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. താൻ നമ്പറുകള്‍ പ്രവചിക്കുന്നില്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News