മതിലകം: തൃശ്ശൂർ മതിലകത്ത് വീടിന്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് പാമ്പ് വീടിനുള്ളിൽ കയറി കൂടിയത്. അടുക്കളയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടമ്മ അടുക്കളയിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുക്കളയുടെ ചുമരിനോട് ചേർന്ന് കിടക്കുകയായിരുന്നു പാമ്പ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ ആണ് പിടികൂടിയത്. പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.
Related Posts
വിജയലഹരിയിൽ പരിസരബോധം മറന്നു; ആലിംഗന വിവാദത്തിൽ വിശദീകരണവുമായി ചെറിയാൻ പിലിപ്പ്
തിരുവനന്തപുരം: ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. വിജയലഹരിയിൽ പരിസരബോധം മറന്നെന്നും ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ…
ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടി; എം വി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് നേരിട്ട കടുത്ത പരാജയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.…
എഫ്സിആർഎ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് അഥവാ എഫ്സിആർഎ നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി. ഡി സതീശൻ അവതരിപ്പിച്ച…
