ജിദ്ദ വിമാനത്താവളം സന്ദർശിച്ച് ഹജ്ജ്- ഉംറ മന്ത്രി

റിയാദ് : ജിദ്ദ വിമാനത്താവളത്തിൽ സന്ദർശനം നടത്തി ഹജ്ജ്- ഉംറ മന്ത്രി. ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ വിലയിരുത്താൻ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തി. തീർഥാടകരുടെ ആഗമനം സുഗമമാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രി വിലയിരുത്തിയത്. മാത്രമല്ല, തീർഥാടകർ വിമാനം ഇറങ്ങിയത് മുതൽ അവരുടെ താമസസ്ഥലങ്ങളിലേക്ക് പുറപ്പെടുന്നത് വരെയുള്ള നടപടികൾ എത്രത്തോളം ലളിതമാണെന്ന് മന്ത്രി നേരിട്ട് കണ്ട വിലയിരുത്തി. ഹജ്ജ് ടെർമിനലുകൾ, കൺട്രോൾ സെന്ററുകൾ, ടെർമിനൽ 1, 4 എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. തീർഥാടകരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് താമസസ്ഥലങ്ങളിൽ എത്തിക്കുന്ന ഹജ്ജ് ‘വിത്തൗട്ട് ബാഗ്’ പദ്ധതിയിലൂടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയവും സമയവും കുറക്കാൻ സാധിക്കുന്നു, തീർഥാടകർ സൗദിയിൽ എത്തുന്നതിന് മുൻപ് തന്നെ സ്വന്തം രാജ്യങ്ങളിൽ വെച്ച് ‘നുസുക് കാർഡുകൾ’ വിതരണം ചെയ്തത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *