പാലക്കാട്: വിജയസാധ്യത ഏറെയുണ്ടായിരുന്നിട്ടും ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിന് കാരണം വോട്ട് ഡീലാണെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും ഡിഎംഎഫ് നേതാവുമായ പി.കെ. ശശി. മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ട 11,122 വോട്ട് ചോർന്നതായും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പി.കെ. ശശി ആരോപിച്ചു.
ഒറ്റപ്പാലത്ത് ബി.ജെ.പി.ക്ക് 17000 ത്തോളം വോട്ട് കൂടി. ആരാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് യുഡിഎഫ്, മുസ്ലിം ലീഗ് നേതൃത്വം പരിശോധിക്കണം. ഈ ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് യുഡിഎഫിനൊപ്പം ഇനിയും തുടരും. 14-ന് വിപുലമായ കൺവെൻഷൻ ചേർന്ന് വിവിധ തലത്തിലുള്ള കമ്മിറ്റികൾ രൂപവത്ക്കരിക്കും.’ അദ്ദേഹം പറഞ്ഞു.
‘സിഎംപി പോലെയുള്ള സമാനമനസ്കരുമായി ചർച്ച നടത്തി വരികയാണെന്നും നിലവിൽ സിപിഎം വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച് ജയിച്ച ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നീ നേതാക്കളുമായി ആശയ വിനിമയം നടത്തി ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്നും പി.കെ. ശശി പറഞ്ഞു.
