വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വി.ഡി. സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചയിൽ അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം വരാൻ വേണ്ടിയായിരുന്നു അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. രാഷ്ട്രീയ-സാമൂഹിക മേഖലയിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഭക്തർ ഇത്തരം പൂജകൾ നടത്തുന്നത് പതിവാണ്. 

അതേസമയം, ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമമിട്ടുകൊണ്ട് പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *