വ്യാജ ആധാർ കാർഡ് അടിക്കുന്നുവെന്ന പ്രസ്താവന പിൻവലിക്കണം ; കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം

കണ്ണൂർ: കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് അടിക്കുന്നു എന്ന പ്രസ്താവനക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

എൽഡിഎഫിനെയും സിപിഎമ്മിനെയും കുറിച്ച് തെറ്റിദ്ധാരണ പടർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നും പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.

കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണവുമായി കെസി വേണു​ഗോപാൽ രം​ഗത്തെത്തിയത്. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നുവെന്നായിരുന്നു ഉയർത്തിയ ആരോപണം.

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ഐ ഡി നിർമ്മാണം നടക്കുന്നുണ്ടെന്നും പരാജയഭീതിയിൽ സിപിഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും കെസി വേണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിപിഎം വക്കീൽ നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *