കൊച്ചി: ‘ഭരതനാട്യം 2: മോഹിനിയാട്ടം’ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രോണിക്ക് കിളി സംഗീത സംവിധാനം നിർവഹിച്ച് ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന മോഹിനിയാട്ടം ഏപ്രിൽ 10ന് തീയറ്ററുകളിൽ എത്തും.
കൃഷ്ണദാസ് മുരളിയാണ് മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൈജു കുറുപ്പിന്റെ പ്രൊഡക്ഷൻ കമ്പനി കൂടിയാകുമ്പോൾ ചിത്രം അണിയറയിൽ വലുതായി എന്തോ കരുതിവെച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
