തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കൾ പിടിയിൽ. വർക്കല സ്വദേശി അരുൺ, ചാത്തന്നൂർ സ്വദേശി അഭിജിത്ത്, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പാപനാശം ബീച്ചിൽ എത്തിയ യുവതി ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി. അസഭ്യം വിളിക്കുകയും, കാറിൻറെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. യുവതിയെ കയ്യിൽ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
Related Posts
വീണ്ടും ആ ഹിറ്റ് കോമ്പോ! മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു
മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളിലൊന്ന് വീണ്ടും ഒരുമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും നായകനും നായികയുമായി എത്തുകയാണ്.‘റൂം…
പുൽപ്പള്ളിയിൽ കവർച്ച; കവർന്നത് 6080 രൂപ
പുൽപ്പള്ളി: രാത്രി നഗരത്തിനുള്ളിലെ ചായക്കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ നരിക്കുണ്ട് കരിങ്കണ്ണയിൽ വീട്ടിൽ ആൽബിൻ (29)…
കൊല്ലത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; അറസ്റ്റു ചെയ്ത് പോലീസ്
കൊല്ലം: കൊല്ലത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യരേഖയായ് ഹാജരാക്കാൻ കരം ഒടുക്കിയ രസീത് നൽകാത്ത…
