ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജന്‍ പി ടി (57) ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.

കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവെച്ച് നേതാവ് വാഹനത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *