മെൻസ്ട്രൽ കപ്പുകളുടെ ഉത്പാദനശേഷി 50 ലക്ഷമായി ഉയർത്തി

തിരുവനന്തപുരം: മെൻസ്ട്രൽ കപ്പുകളുടെ വാർഷിക ഉത്പാദന ശേഷി 50 ലക്ഷമായി ഉയർത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്‌ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് . ഇതിനായി ആക്കുളം ഫാക്ടറിയിലുള്ള നിർമാണ യൂണിറ്റിനെ അത്യാധുനിക രീതിയിൽ നവീകരിച്ച് ഉൽപ്പാദനശേഷി ഉയർത്തി. ഇതോടെയാണ് അഭിമാനകരമായ നേട്ടം കൈവരിക്കാനായത്. നവീകരിച്ച ഉൽപ്പാദന യൂണിറ്റിന്റെ ഉദ്ഘാടനംകേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദപരമായ ആർത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദേശീയ മുൻഗണനകൾക്കനുസൃതമായി ആഭ്യന്തര ഉൽപ്പാദന മികവ് ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് യൂണിറ്റ് നവീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *