Category: KARNATAKA

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി; നേതാക്കള്‍ ക്ഷമ കാണിക്കണം, അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍ നേതാക്കള്‍ക്ക് ഡികെ ശിവകുമാറിന്റെ അനുനയ സന്ദേശം. നേതാക്കള്‍ ക്ഷമ കാണിക്കണം എന്നാണ് ശിവകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മറ്റു സ്ഥാനങ്ങള്‍ നല്‍കുമെന്ന വാഗ്ദാനവും അനുനയത്തിന്റെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് ശ്രമം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സിദ്ധരാമയ്യയുമായി സംസാരിക്കും. മന്ത്രിസഭാ പുനഃസംഘടനയിലെ അതൃപ്തി പരിഹരിക്കാനാണ് നീക്കം. പുനസംഘടിപ്പിച്ച മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് സിദ്ധരാമയ്യ വിട്ടു […]
Read more

കര്‍ണാടക മന്ത്രിസഭ വികസനം: 20 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേറ്റ് രണ്ടു മാസത്തിന് ശേഷം സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. 20 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 4:05ന് ബംഗളൂരുവിലെ ലോക് ഭവനില്‍ നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ച 20 നേതാക്കളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. പിഎം നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെഎസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി […]
Read more

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടക

ബംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടകം.കേന്ദ്ര സ‍ർക്കാരോ സുപ്രീംകോടതിയോ വിഷയത്തിൽ ഇടപെടണം.വെള്ളം കുറവുള്ള സമയത്ത് തമിഴ്നാടിന് വെള്ളം നൽകാനാകില്ല. മഴ പെയ്തത് കൊണ്ട് മാത്രമാണ് ഇപ്പോൾ പ്രതിസന്ധി ഒഴിവായത്. നി‍ർദേശിച്ചതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാടിന് നൽകി. കബനി, ഹാരംഗി ഡാമുകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുടർന്നും വെള്ളം ഒഴുക്കും. മഴ നിലച്ചാൽ വെള്ളം നൽകുന്നത് നിർത്തും. 40 ടിഎംസി കരുതൽ ശേഖരമാക്കി വയ്ക്കാൻ തീരുമാനം. സർക്കാർ നേരിട്ട് സുപ്രീംകോടതിയിലേക്കില്ല. ഡിഎംകെ നൽകിയിട്ടുള്ള ഹ‍ർജിയിൽ […]
Read more

പാതിവഴിയിൽ സ‍‍ർവീസ് നി‍‍ർത്തി കോഴിക്കോട്-ബം​ഗളൂരൂ എക്സ്പ്രസ്; മണ്ണിടിച്ചിൽ

ബം​ഗളൂരൂ : കനത്ത മഴയെത്തുട‍ർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. യെഡകുമാരിക്കും ശിരിവാ​ഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ മം​ഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിൽ ട്രെയിൻ ​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പാതിയിൽ യാത്ര അവസാനിപ്പിച്ചു. കനത്ത മഴയ്ക്കിടെ ശനിയാഴ്ച രാത്രി 8.45-ഓടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേയുടെ റിലീഫ് ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചേർന്നതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രാക്കിൽനിന്ന് മണ്ണ് നീക്കി […]
Read more

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ശിവമോഗയിൽ മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ശിവമോഗ: കർണാടക ശിവമോഗയിൽ ഉരുൾപൊട്ടൽ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. വീട്ടിൽ ഉറങ്ങുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്. ശിവമോഗ കൊപ്പാൽ ജില്ലയിലെ കൊക്കാരേഗരുവിലാണ് അപകടമുണ്ടായത്. രാത്രി രണ്ടരയോടെയാണ് ഇവർ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഫയർ ആന്റ് എമർജൻസി സർവീസ് പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത്കനത്ത മഴ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Read more

തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

ബംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി(88) വിടവാങ്ങി. ബെംഗളൂരുവില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുന റാണി തന്റെ ഏഴാമത്തെ വയസ്സില്‍ തെലുങ്ക് ക്ലാസിക് ത്യാഗയ്യ (1946) എന്ന ഗാനത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലുടനീളം നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ചു. സിംഹള ഗാനങ്ങളിലൂടെ […]
Read more

കാവേരി നദീജലത്തെ ചൊല്ലി തർക്കം; കർണാടകയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം

ബംഗളുരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നൽകുന്നതിനെതിരെയാണ് കർഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയിൽ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകൻ സിനിമയുടെ പോസ്റ്റർ വലിച്ചുകീറി. സിനിമ പ്രദർശിപ്പിക്കാൻ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ആഗസ്റ്റ് മൂന്നിന് കാവേരി വിഷയത്തിൽ മുഖ്യമന്ത്രി സി ജോസഫ് വിജയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ ബംഗളൂരുവിൽ ചർച്ച നടക്കാനിരിയ്ക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ, തമിഴ്നാടിന് […]
Read more

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ

ബംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ തീരുമാനം. കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ആരംഭിച്ചു. കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ‘Know Your HIV Status’ എന്ന പേരിലാകും ആപ്പ് എല്ലാ ഉന്നത […]
Read more

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെം​ഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറിനായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ അന്ന് ഇത് നിരസിച്ചു. ഇപ്പോൾ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇപ്പോൾ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ […]
Read more

‘സുന്ദരി’ വിളി കുറ്റമല്ല, ; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ഒരാളെ ‘പ്രെറ്റി’ എന്ന് വിളിക്കുന്നത് കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. സമൂഹമാധ്യമത്തിലെ ചിത്രം കണ്ട് മെസേജ് അയച്ച കോളജ് വിദ്യാര്‍ഥിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും കോടതി റദ്ദാക്കി. ഇങ്ങനെ വിളിച്ചതിന് ‘നന്ദി’ എന്ന് മറുപടിയും നല്‍കിയതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി.) ആക്ടിലെ സെക്ഷന്‍ 66 ഇ (സ്വകാര്യതാലംഘനം) ചുമത്തിയാണ് ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ […]
Read more

Recent News