Category: latest

അനധികൃത മത്സ്യബന്ധനം; പള്ളിപ്പാടും വീയപുരവും കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽ നിന്നും തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടികളുമായി രംഗത്ത്. “ഊത്തകയറ്റം” എന്നറിയപ്പെടുന്ന ഈ പ്രജനനകാല സഞ്ചാരത്തിനിടെ വയർ നിറയെ മുട്ടകളുമായി എത്തുന്ന മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തി തൂമ്പിൽ വലകളും അനധികൃത കൂടുകളും സ്ഥാപിച്ച് മത്സ്യങ്ങളെ പിടിക്കുന്ന പ്രവണത സമീപകാലത്ത് വ്യാപകമായിട്ടുണ്ടെന്ന് […]
Read more

ഷിഗെല്ല: കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ ബുധനാഴ്ച സ്‌പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ബുധനാഴ്ച സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് പറഞ്ഞു. സ്ഥിതി ഗതികള്‍ അവലോകനം ചെയ്യാന്‍ സുല്‍ത്താന്‍ ബത്തേരി ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധനയും കിണറുകളില്‍ ക്ലോറിനേഷനും നടത്തും. നെന്മേനി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ചൊവ്വാഴ്ച തന്നെ അവലോകന യോഗം ചേരുമെന്നും […]
Read more

ദുബായിലേക്ക് ബസ് ടിക്കറ്റ് നൽകി കണ്ടക്റ്റർ, വില 10,000 രൂപ !

ചെന്നൈ: കോയമ്പത്തൂർ-ബെംഗളൂരു ബസിൽ കയറിയ യാത്രക്കാരന് ‘ദുബായിലേക്ക്’ ടിക്കറ്റ് നൽകി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. കഴിഞ്ഞദിവസം ഭവാനി ബൈപ്പാസിൽനിന്ന് ഹൊസൂരിലേക്ക് യാത്രചെയ്ത പി. ദാമോദരൻ എന്നയാൾക്കാണ് ‘ദുബായിലേക്ക്’ ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ് മെഷീനിലെ സോഫ്റ്റ് വെയർ തകരാർ ആണ് കാരണം. ടിക്കറ്റ് തുകയായി പതിനായിരം രൂപയും ഇതിൽ രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ചയാണ് ദാമോദരനും സുഹൃത്തായ രാജയും ഭവാനി ബൈപ്പാസിൽനിന്ന് ബസിൽ കയറിയത്. തമിഴ്‌നാട് സർക്കാരിന്റെ കോയമ്പത്തൂർ-ബെംഗളൂരു ബസിലായിരുന്നു യാത്ര. ഹൊസൂരിലേക്കുള്ള ടിക്കറ്റ് തുകയായി 150 രൂപയും നൽകി. […]
Read more

ഹമദ് രാജാവിന് പിന്തുണ, പ്രതിജ്ഞയിൽ ഒപ്പുവച്ച് ബഹ്‌റൈനിലെ സംരംഭക സംഘടന

മനാമ: ഹമദ് രാജാവിനോടു പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിജ്ഞയിൽ ബഹ്‌റൈനിലെ സംരംഭക സംഘടനയായ എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ ഒപ്പുവച്ചു. ബഹ്റൈൻ രാജ്യം സാക്ഷ്യം വഹിക്കുന്ന സമഗ്ര വികസനത്തിനും പുരോഗതിക്കും സംരംഭക സമൂഹം നൽകുന്ന പിന്തുണയും അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള വിശ്വസ്തത ഉറപ്പാക്കുന്നതാണ് പ്രതിജ്ഞ. എന്റർപ്രണേഴ്‌സ് ഓർഗനൈസേഷൻ ബഹ്റൈൻ സംഘടിപ്പിച്ച ഒരു പ്രത്യേക പരിപാടിയിലാണ് പ്രതിജ്ഞയെടുത്തത്. 75 രാജ്യങ്ങളിലായി 220 ചാപ്റ്ററുകളിലായി 18,000-ത്തിലധികം ബിസിനസ്സ് ഉടമകൾ ഉൾപ്പെടുന്ന ആഗോള നെറ്റ്വർക്കിന്റെ പ്രാദേശിക ചാപ്റ്ററാണ് സി.എച്ച് ബഹ്റൈൻ. ബഹ്റൈൻ ചാപ്റ്ററിൽ 120 മില്യൺ ഡോളറിൽ […]
Read more

പിഎം ശ്രീ പദ്ധതിയിൽ രാഷ്ട്രീയത്തർക്കം രൂക്ഷം

തിരുവനന്തപുരം: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയോട് അന്നും ഇന്നും വിയോജിപ്പാണെന്നും ഇടതുസർക്കാർ ഉണ്ടാക്കിയ വിഷയം എങ്ങനെ പരിഹരിക്കാം എന്നാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ യുഡിഎഫിന്റെ രാഷ്ട്രീയ നയങ്ങൾക്കനുസരിച്ചുള്ള ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തലയിൽ മുണ്ടിട്ടുകൊണ്ട് പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പിട്ടുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ […]
Read more

നവീകരണത്തിന് ശേഷം സൗദിയിലെ അൽ-വജ്ഹ് എയ‍ർപോർട്ട് വീണ്ടും തുറന്നു

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള അൽ-വജ്ഹ് അന്താരാഷ്ട്ര വിമാനത്താവളം സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്നതായി റെഡ് സീ ഗ്ലോബൽ ‌‌അറിയിച്ചു. രണ്ടു വർഷം നീണ്ടുനിന്ന വികസന നവീകരണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ 2026 മെയ് 24 നാണ് വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ ഔദ്യോഗികമായി പുനരാരംഭിച്ചത്. നിലവിൽ സൗദിയ എയർലൈൻസ് ആഴ്ചയിൽ അഞ്ച് സർവീസുകളോടെയാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം റിയാദിൽ നിന്നും രണ്ടെണ്ണം ജിദ്ദയിൽ നിന്നുമാണ്. വരും ദിവസങ്ങളിൽ ഈ […]
Read more

വിജയ് സർക്കാരിനെ പിന്തുണച്ച MLA മാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ

ചെന്നൈ: നിർണായക നീക്കങ്ങൾക്കൊടുവിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാഡിഎംകെ വിമത എംഎൽഎമാർക്ക് ആശ്വാസം. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെയിലെ 21 എംഎൽഎമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ.സി.ഡി പ്രഭാകർ അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ കത്ത് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ സുപ്രധാന തീരുമാനം. അതേസമയം വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എംഎൽഎ സ്ഥാനം […]
Read more

പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായെന്ന വാർത്ത വ്യാജം

റിയാദ്: അൽ ഖർജ് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായെന്ന വാർത്ത വ്യാജമാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ പ്രദേശത്ത് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് മുൻകരുതൽ നടപടിയുടെ ഭാ​ഗമായിരുന്നെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.യമനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൈറണുകൾ മുഴക്കിയത്. എന്നാൽ അതിർത്തിക്ക് പുറത്ത് വെച്ച് ഇത് അപ്രത്യക്ഷമായെന്നും ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്കായി അന്വേഷണം തുടരുകയാണെന്നും […]
Read more

ഒമാനിൽ ചൂട് ഇനിയും കൂടും

മസ്കത്ത്: ഒമാനിൽ ഇത്തവണത്തെ വേനൽകാലം പതിവിലും കൂടുതൽ കനത്തതായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആഗസ്റ്റ് വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക. ചില ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇപ്രാവശ്യം സാധാരണയേക്കാൾ കഠിനമായ വേനൽക്കാലത്തിലേക്കാണ് ഒമാൻ നീങ്ങുന്നത്. ജൂൺ മാസത്തിൽ കിഴക്കൻ, തെക്കുകിഴക്കൻ ഒമാനിൽ ശരാശരിയിലും താഴെ മാത്രമായിരിക്കും മഴ ലഭിക്കുക. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഇതേ വരണ്ട കാലാവസ്ഥ തുടരും. സുൽത്താനേറ്റിലുടനീളം മഴയുടെ അളവ് […]
Read more

ഭിന്നശേഷി തടവുകാരുടെ അവകാശങ്ങൾ: വിദേശമാതൃകകൂടി പരിഗണിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ തടവുകാർക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യ മാതൃകകൾ പിന്തുണമെന്നാണ് നിർദേശം നൽകി. ഭിന്നശേഷിക്കാരായ തടവുകാരുടെ അവകാശങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാൻ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് മുൻപാകെയാണ് ഹർജിക്കാരുടെ ഭാഗത്തുനിന്ന് നിർദേശങ്ങളെത്തിയത്. യു.കെ.യിലെ ജയിലുകളിൽ ഭിന്നശേഷിക്കാരുടെ ക്ഷേമം നടപ്പാക്കുന്നത് സർക്കാരിതര സംഘടനകൾ സ്വതന്ത്രമായി വിലയിരുത്താറുണ്ടെന്ന് സുപ്രീംകോടതിയിലെ ഹർജിക്കാരനായ സത്യൻ നരവൂരിനുവേണ്ടി അഡ്വ. കാളീശ്വരം രാജ് സമർപ്പിച്ച നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി. യു.എസിൽ പരിശീലനം കിട്ടിയ സഹതടവുകാരുടെ സഹായം ഭിന്നശേഷിക്കാർക്ക് ലഭിക്കും. […]
Read more

Recent News