Category: latest

ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി: കെ.ടി.യു പരീക്ഷ മാറ്റി

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെന്ററി പരീക്ഷക മാറ്റിവെച്ചു. പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് പരീക്ഷ മാറ്റിവയ്ക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ നിർദേശിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടികൾ പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ […]
Read more

ശബരിമല ദ്വാരപാലക ശിൽപപാളി കേസ്: അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്ഐടി

പത്തനംതിട്ട: കഴിഞ്ഞ വർഷം ശബരിമലയിലെ ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്ഐടി. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ വിശദാംശങ്ങൾ അടുത്ത റിപ്പോർട്ടിലൂടെ അറിയിക്കുമെന്നും എസ്.ഐ.ടി വ്യക്തമാക്കി. സ്വർണ്ണം പൊതിഞ്ഞ ചെമ്പ് പാളികളെ കുറിച്ച് അന്വേഷണം നടത്തും. 1998 ലെ ചെമ്പ് പാളികളിലേക്കും അന്വേഷണം നടത്തും. ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം സ്മാർട്ട് ക്രിയേഷൻസ് 2019-ൽ പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് […]
Read more

മഴ കനക്കും; വടക്കന്‍ കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളില്‍ മഴ കനത്തേക്കും. ശക്തമായ […]
Read more

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി കേന്ദ്രം

ഡൽഹി: രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയിരിക്കുന്നത്. 14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ […]
Read more

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു; കൊല്ലത്ത് ബംഗ്ലാദേശികൾ പിടിയിൽ

കൊല്ലം: അതിഥി തൊഴിലാളിയാണെന്ന വ്യാജേന അനധികൃതമായി പ്രവേശിച്ചു താമസമാക്കിയ ബംഗ്ലാദേശികൾ പിടിയിൽ. കൊട്ടാരക്കരയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേരും നീണ്ടകരയിൽ ദമ്പതികളുമാണ് പിടിയിലായത്. നീണ്ടകരയിൽ വാടകയ്ക്ക് താമസിച്ചുവന്ന ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി വാർഡ് നാലിൽ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് അറസ്റ്റിലായത്. പാസ്പോർട്ട്, വിസ എന്നിവയടക്കം മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇല്ലാതെയാണ് ഇവർ എത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറി മാറി […]
Read more

കനത്ത മഴ ; ഇന്ന് മൂന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി അവധി നൽകിയത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഈ […]
Read more

ഔദ്യോഗിക മുറിയിൽ വിജയ്‍യുടെ ചിത്രം; കസേര ഉപേക്ഷിച്ച് മേയർ

ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലി കോർപ്പറേഷനിൽ പുതിയ വിവാദം. കോർപ്പറേഷൻ മേയറുടെ ഔദ്യോഗിക മുറിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. മേയറുടെ കസേരയ്ക്ക് തൊട്ടുമുകളിലായി മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് തിരുനെൽവേലി ഡിഎംകെ മേയർ രാമകൃഷ്ണൻ തന്‍റെ ഔദ്യോഗിക കസേര ഒഴിവാക്കി പകരം സോഫയിലിരുന്ന് ഭരണം നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നേരത്തെ മേയറുടെ ഓഫീസിൽ മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രം വയ്ക്കാത്തതിനെതിരെ ടിവികെ (തമിഴക വെട്രി കഴകം) […]
Read more

ലഹരി മാഫിയക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളിൽ അഭിനന്ദനവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വർധിച്ചുവരുന്ന ലഹരി മാഫിയക്കും മയക്കുമരുന്ന് ശൃംഖലകൾക്കുമെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾക്ക് അഭിനന്ദനം അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ദിവസങ്ങൾക്ക് മുന്‍പ് പെരുമ്പാവൂരിലെ ലഹരി ഉപയോ​ഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവെക്കുന്ന ഇതര സംസ്ഥാന യുവാക്കളുടെ വീഡിയോ ആയിരുന്നു ഇത്. പെരുമ്പാവൂര്‍ സ്റ്റോറീസ് എന്ന ഇന്‍സ്റ്റ​ഗ്രാം പേജില്‍ വന്ന വീഡിയോ പൊലീസിനെ ടാ​ഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരുന്നു. വീഡിയോയില്‍ ലഹരി ഉപയോ​ഗിച്ചവര്‍ […]
Read more

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ൻ്റെ ടീസർ പുറത്ത്. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും […]
Read more

തുണി സഞ്ചിയിൽ പൊതിഞ്ഞ് കടത്തിയത് 18 ലക്ഷം, രേഖകളില്ല; അറസ്റ്റിൽ

കൊല്ലം: രേഖകളില്ലാതെ ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച 18 ലക്ഷത്തിലധികം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ചെന്നൈ എഗ്മോർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഗോവിന്ദ രാജുവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 18,62,500 രൂപ കണ്ടെത്തിയത്. തുണി സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ നോട്ടുകെട്ടുകളായാണ് സഞ്ചിയിൽ പണം സൂക്ഷിച്ചിരുന്നത്. റെയിൽവേ […]
Read more

Recent News