Category: latest

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം

തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നൽകേണ്ടത്. ഇതുസംബന്ധിച്ച നിർദേശം ഡിഎംഇക്ക് ആണ് നൽകിയിരിക്കുന്നത്. നാലര വർഷ കോഴ്സിന് അഞ്ച് വർഷ ഫീസ് തികച്ച് വാങ്ങുന്നതിലാണ് നടപടി. അധികമായി വാങ്ങിയ തുക തിരികെ നൽകാൻ നടപടി എടുക്കണം. കോളേജുകൾക്ക് ഇതിനുള്ള നിർദേശം നൽകണം. നാലരവർഷത്തെ […]
Read more

കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർ​ഗോഡ്: കാസർകോട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9, ചൊവ്വ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായിട്ടാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ […]
Read more

ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് പ്രതിഷേധിച്ച് നാട്ടുകാർ

ആലപ്പുഴ: ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് പ്രതിഷേധിച്ച് നാട്ടുകാർ. ചേ‍ർത്തല ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയ പാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്നാണ് എ എസ് കനാൽ നിറഞ്ഞ് കവിഞ്ഞത്. പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം ഭീഷണി ആകുന്നത്. ചേർത്തല നഗരസഭ ഭരണസമിതിയും ദേശീയ പാത അതോറിറ്റിക്ക് എതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് വെള്ളം കയറുന്നതിന് കാരണം ദേശീയ പാതയുടെ […]
Read more

ഡീൽ ആരോപണത്തിൽ ഉഭയകക്ഷി ചർച്ചയാകാമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: സിപിഐഎമ്മുമായി ഡീൽ ആരോപണത്തിൽ ഉഭയകക്ഷി ചർച്ചയാകാമെന്ന് സമ്മതിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ സഖ്യത്തിൻ്റെ യോഗത്തിന് ശേഷം സിപിഐഎമ്മുമായി ചർച്ചയാകാമെന്നും വിഷയം ചർച്ച ചെയ്യാമെന്നും രാഹുൽ ഗാന്ധി ജോൺ ബ്രിട്ടാസ് എംപിയെ അറിയിക്കുകയായിരുന്നു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ചതിന് ശേഷം ചർച്ചയാകാമെന്ന നിലപാട് ജോൺ ബ്രിട്ടാസ് രാഹുൽ ഗാന്ധിയെ അറിയിക്കുകയായിരുന്നു. ‌ ഇൻഡ്യ മുന്നണി യോഗത്തിൽ ജോൺ ബ്രിട്ടാസ് എംപിയാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ […]
Read more

ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് പൗരന്മാർക്ക് ഇന്ത്യ അടിയന്തര മുന്നറിയിപ്പ് നൽകിയത്. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാർക്കും നേരത്തേ നൽകിയ ഉപദേശം ഒരിക്കൽക്കൂടി ആവർത്തിക്കുന്നു. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് രാജ്യം വിട്ടുപോകാനും നിർദ്ദേശിച്ചിട്ടുണ്ട്’ എന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി […]
Read more

വന്യജീവി ആക്രമണം; സർക്കാരിനെ കുറ്റപ്പെടുത്തി രാജീവ് ചന്ദ്രശേഖർ എംഎൽഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫും യുഡിഎഫും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു. വന്യജീവി ആക്രമണ സാധ്യതകൾ മുൻകൂട്ടി കണ്ടെത്താൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, റിയൽ ടൈം മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ വ്യാപകമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുന്ന ഇടത്-വലത് […]
Read more

എൻഡിഎയെ പിന്തുണയ്ക്കാൻ തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ

ഡൽഹി : പശ്ചിമ ബംഗാളിൽ 20 എംപിമാർ എൻഡിഎയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചു. 28 ലോക്സഭ എംപിമാരാണ് നിലവിൽ തൃണമൂൽ കോൺഗ്രസിനുള്ളത്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദ്ര യാദവിന്റെ വീട്ടിൽ 20 തൃണമൂൽ കോൺ​ഗ്രസ് എംപിമാർ എത്തിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും എത്തിയിട്ടുണ്ട്. രാജ്യസഭാ എംപി സ്ഥാനം രാജിവച്ച സുഖേന്ദു റോയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ബംഗാൾ നിയമസഭയിൽ ഇതിനോടകംതന്നെ തൃണമൂൽ കോൺഗ്രസ് പിളർന്നുകഴിഞ്ഞു. 80 എംഎൽഎമാരിൽ 60 […]
Read more

സിബിഎസ്ഇക്കെതിരെ വിദ്യാർഥി സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റ് ലഭിച്ച വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചു. സൗദിയിൽ പരീക്ഷ എഴുതിയ ഇന്ത്യൻ വിദ്യാർഥിക്കാണ് മാർക്കില്ലാത്ത മാർക്ക് ലിസ്റ്റ് കിട്ടിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷാ ഫലം വന്നിട്ടും വിഷയങ്ങൾക്കൊന്നും മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റാണ് തനിക്ക് ലഭിച്ചതെന്ന് വിദ്യാർത്ഥി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഹർജി ഇന്ന് തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വിദേശത്ത് പഠിക്കുന്ന നിരവധി സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർത്ഥികൾ സമാനമായ രീതിയിൽ ഫലപ്രഖ്യാപനത്തിലെ അപാകതകൾ […]
Read more

രാജ്യത്തെ പ്രത്യുത്പാദന നിരക്കിൽ റെക്കോഡ് ഇടിവ്

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആകെ പ്രത്യുത്പാദന നിരക്കിൽ റെക്കോഡ് ഇടിവ്. ദേശീയതലത്തിലെ പ്രത്യുത്പാദനനിരക്ക് ഒരു സ്ത്രീക്ക് 2.1 എന്ന മാനദണ്ഡത്തിൽനിന്ന് താഴ്ന്ന് 1.9 ലെത്തി. ജനസംഖ്യാസ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയിലും താഴെയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്ഥിതിവിവരക്കണക്കു പ്രകാരമാണിത്. ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടി.എഫ്.ആർ. ഒരുതലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ […]
Read more

സംവിധായികയ്ക്ക് ‘ടോക്സിക്’ ടീമിന്റെ സർപ്രൈസ്

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘ടോക്സിക്’ സിനിമയുടെ ബിഹൈൻഡ് ദി സീൻസ്(ബിടിഎസ്) വീഡിയോ പുറത്തുവിട്ടു. ഗീതുവിന്റെ അവരുടെ സർഗ്ഗാത്മക കഴിവിലേക്കും സെറ്റിലെ ശക്തമായ സാന്നിധ്യത്തിലേക്കും ശ്രദ്ധയൂന്നിയുള്ളതാണ് വീഡിയോ. ഷോട്ടുകൾ കൃത്യമായി നിർദ്ദേശിച്ചും, വൻതോതിലുള്ള ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിംഗ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിക്കുന്നതുമെല്ലാം ഇതിൽ കാണാം. “വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും […]
Read more

Recent News