അമ്മയിലെ പ്രശ്നം: യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു; രമേഷ് പിഷാരടി എംഎൽഎ
കൊച്ചി: അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ആരാഞ്ഞു. എത്രയും പെട്ടെന്ന് യോഗം വിളിച്ചു പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ വിലയിരുത്തുന്ന തരത്തിൽ സംഘടനയുടെ ആഭ്യന്തര വിഷയം പുറത്തേക്ക് കൊണ്ടു വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്. അമ്മയിലെ വിഷയങ്ങൾ പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. […]
Read more

