തിരുവനന്തപുരം: താന്‍ ഒരു കുറ്റവാളി അല്ലെന്നും താന്‍ ഒളിവില്‍ പോകേണ്ട അവസ്ഥയിലാണെന്നും എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മതി. ബലമായി പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുന്നു. സര്‍ക്കാരിന് എങ്ങനെ ആണ് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നത്. നീതിക്ക് വേണ്ടി ആണ് സമരം. സമരക്കാരോട് ശത്രുത ഇല്ല എന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ അത് വെറും പറച്ചില്‍ മാത്രം ആണെന്നും വളര്‍മതി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ സമീപനം ശരിയാണോ. പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ അനുകമ്പ ഉണ്ടായിരുന്നു. എങ്ങനെയാണ് ഇപ്പോള്‍ ഇങ്ങനെ പെരുമാറാന്‍ കഴിയുന്നത്. സാമ്പത്തിക ബാധ്യതയുടെ ഏത് കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളതെന്നും അവര്‍ ചോദിച്ചു.
ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും നീതി കിട്ടിയില്ല. എന്ത് തൊഴില്‍ ഉറപ്പ് ആണ് കേരളത്തില്‍ ഉള്ളത്. ചര്‍ച്ചയില്‍ ഒരു കാര്യവുമില്ലെന്നും വളര്‍മതി പറഞ്ഞു. മാധ്യമങ്ങളോട് ചര്‍ച്ചയ്ക്ക് വിരുദ്ധമായ കാര്യാണ് സര്‍ക്കാര്‍ പറയുന്നത്. എച്ച്ടിവി പോസ്റ്റുകളുടെ കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണം. സഭയില്‍ പോലും കണക്കുകള്‍ പറയുന്നില്ല. 18 അധ്യാപക ലിസ്റ്റുകള്‍ നീട്ടും എന്ന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ ഏതെങ്കിലും ഒരു ലിസ്റ്റ് നീട്ടിയോ എന്നും സമരസമിതി നേതാവ് ചോദ്യം ഉയര്‍ത്തി. ലിസ്റ്റ് നീട്ടാന്‍ ഉള്ള എന്തെങ്കിലും കത്ത് സര്‍ക്കാര്‍ നക്കിയോ. അര്‍ഹത പെട്ട ഒഴിവുകള്‍ ചോദിച്ചുള്ള സമരമാണ് നടക്കുന്നത്. അത് എങ്ങനെ അന്യായമാകും. സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ തൃപ്തരല്ലെന്നും സമരം തുടരും എന്നും LPST ഉദ്യോഗാര്‍ഥികള്‍ പ്രഖ്യാപിച്ചു.
രണ്ട് വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ നല്‍കണമെന്ന ആവശ്യവും വളര്‍മതി ഉന്നയിച്ചു. അത് എങ്ങനെ നല്‍കാന്‍ കഴിയും എന്ന് ആലോചിച്ചശേഷം ചര്‍ച്ചക്ക് വിളിക്കണം. രണ്ട് വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ നല്‍കിയാല്‍ സമരം അവസാനിപ്പിക്കുമെന്ന് വളര്‍മതി പറഞ്ഞു. ഇത് നടപ്പാക്കിയാല്‍ സാധാരണക്കാരായ കുറച്ചുപേരുടെ സ്വപ്നങ്ങള്‍ നടപ്പാക്കാന്‍ കഴിയും. ഇതില്‍ പരിഹാരം കാണാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. സര്‍ക്കാരിനെ അടിച്ചമര്‍ത്തിയതുകൊണ്ട് ഒരു പോംവഴിയും ഉണ്ടാകില്ല. സമരം സമവായത്തോടെ അവസാനിപ്പിക്കാന്‍ നീക്കം ഉണ്ടാവണം. മാനസികമായും കായികമായും സൈബര്‍ ബുള്ളിങ്ങും ഒക്കെ നേരിടുന്നുണ്ടെന്നും നീതിക്ക് വേണ്ടി മാത്രമാണ് പോരാടുന്നതെന്നും വളര്‍മതി പറഞ്ഞു.
