ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍, മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ബുംറ. ഇംഗ്ലണ്ടിന്റെ ഒല്ലി റോബിന്‍സണും ബുംറയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് റാങ്കിങ്ങില്‍ ബുംറയുടെ കുതിപ്പിന് സഹായമായത്. ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെയാണ്.
എന്നാല്‍ സ്റ്റാര്‍ക്കിനേക്കാള്‍ 25 റേറ്റിംഗ് പോയിന്റുകള്‍ മാത്രം പിന്നിലാണ് ബുംറ. ടെസ്റ്റിലെ ബാറ്റ്സ്മാന്‍മാരുടെ ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇടം നിലനിര്‍ത്തി. പന്ത് ആറാം സ്ഥാനത്തും, ഗില്‍ ഏഴാം സ്ഥാനത്തും യശസ്വി ജയ്സ്വാള്‍ ഒമ്പതാം സ്ഥാനത്തുമാണ്. ഒന്നും രണ്ടും സ്ഥാനത്ത് ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരാണ്.
