സർക്കാരിന്‍റെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണം; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാറിന്‍റെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിജിലൻസ് പ്രാഥമിക അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ശ്രീജിത്തിന് വിദേശത്ത് ബെനാമി പേരിൽ സ്പാ ഉണ്ടെന്നാണ് ഹ‍ർജിക്കാരന്‍റെ ആരോപണം. ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരിക്കെ അനധികൃതമായി സ്ക്വാഡ് ഉണ്ടാക്കി അഴിമതി നടത്തി എന്നും പരാതിയിൽ പറയുന്നു.

വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ദിപിൻ ഇടവന എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എസ് ശ്രീജിത്തിനും സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 31 ന് വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News