ശബരിമല യുവതി പ്രവേശനം: സർക്കാർ ന‌‌ടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡ‍റേഷൻ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിവാദത്തിൽ സർക്കാർ ന‌‌‌ടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ. സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള ആചാരങ്ങളെ മാറ്റാൻ അവകാശമില്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ഈശ്വരവിശ്വാസി അല്ലാത്ത വ്യക്തി ദേവസ്വം മന്ത്രിയായി ശ്രീകോവിലിന് മുന്നിൽ നിന്ന് ആചാരങ്ങളെ പാലിക്കാത്തത് തടയണം എന്നാണ് വാദം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ശബരിമലയിൽ സംരക്ഷിക്കപ്പെടണം എന്നും ബ്രാഹ്മണ ഫെഡറേഷൻ അഭിഭാഷകൻ എം. ആർ അഭിലാഷ് പറഞ്ഞു. ഈ കാര്യത്തിലും ഇടപെടൽ വേണമെന്നും ആവശ്യം.

വിശ്വാസികൾ അല്ലാത്തവർ അധികാരത്തിൽ വരുമ്പോൾ, സർക്കാർ എന്ന അധികാരം ശബരിമലയിൽ പ്രയോഗിക്കുമ്പോൾ ചില ആചാരങ്ങളും പാലിക്കപ്പെടുന്നില്ല. അതേസമയം ശബരിമല യുവതീ പ്രവേശനക്കേസിലെ വാദത്തിനിടെ അഭിഭാഷകന് താക്കീതുമായി സുപ്രീം കോടതി. കോടതി നിശ്ചയിച്ച വിഷയങ്ങൾക്ക് അപ്പുറം പോകരുതെന്നും ഏഴ് ചോദ്യങ്ങളിൽ നിന്ന് വാദിക്കണമെന്നും കോടതി താക്കീത് നൽകി. ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യയയ്ക്കാണ് താക്കീത് നൽകിയത്. കഴിഞ്ഞ 200 കൊല്ലത്തിനിടെ ഇന്ത്യ 7 രാജ്യങ്ങളായി വിഭജിക്കപ്പെട്ടു എന്ന വാദത്തിനിടെയാണ് താക്കീത്.

Leave a Reply

Your email address will not be published. Required fields are marked *