പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി; പാരിതോഷികമായി 50 ലക്ഷം രൂപ കൈമാറി

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ നേരിട്ട് അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്ര​ഗ്നാനന്ദ. വിമാനത്താവളത്തിൽ നിന്നും പ്ര​ഗ്നാനന്ദ നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി വിജയ്‌യുടെ അഭ്യർത്ഥന പ്രകാരം ഇരുവരും ഒന്നിച്ച് ചെസ്സ് കളിക്കുകയും കളിയിൽ പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു.

ചതുരംഗ കളത്തിൽ പ്രഗ്നാനന്ദക്ക് മുന്നിലെ പരാജയം കൈയ്യടിച്ച് ആഘോഷിക്കാനും വിജയ് മറന്നില്ല. നോർവേ ചെസ്സ് ടൂർണമെന്റിൽ സമാനതകളില്ലാത്ത നേട്ടത്തെ ഹൃദയം കൊണ്ട് അഭിന്ദിച്ച മുഖ്യമന്ത്രി, സംസ്ഥാന സർക്കാരിന്റെ വകയായി 50 ലക്ഷം രൂപയുടെ പാരിതോഷികവും പ്രഗ്നാനന്ദക്ക് കൈമാറി. പ്രഗ്നനാന്ദയുടെ കുടുംബാംഗങ്ങളും കായികമന്ത്രി ആധവ് അർജുനയും ഒപ്പമുണ്ടായിരുന്നു. നോർവേ ചെസിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *