ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി: യുഡിഎഫ് ഇലെക്ഷൻ ഏജന്റിന്റെ കണ്ണട പിടിച്ചെടുത്തു

കാസർകോട്: ഉദുമയിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ യുഡിഎഫ് ചീഫ് ഇലെക്ഷൻ ഏജന്റിന്റെ കണ്ണട പിടിച്ചെടുത്തു.
കാസർകോട് ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ. നീലകണ്ഠന്റെ ചീഫ് ഇലെക്ഷൻ ഏജന്റ് ബി.എം ജമാലാണ് ക്യാമറയുള്ള കണ്ണടയുമായി ബൂത്തിൽ എത്തിയത്. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ ബൂത്ത് നമ്പർ 165ൽ ആണ് സംഭവം നടന്നത്. ജമാലിന്റെ കണ്ണടയിൽ ക്യാമറ ഉണ്ടെന്ന് മനസ്സിലാക്കിയ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണ് ഇതെന്നും ക്യാമറ തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം സംഭവത്തിൽ പ്രതികരിച്ചു. സംഭവത്തിൽ പോലീസും പ്രെസൈഡിംഗ് ഓഫീസറും കണ്ണട പിടിച്ചെടുക്കുകയായിരുന്നു. ഒപ്പംതന്നെ ബൂത്തിൽ ചെറിയ രീതിയിൽ സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതികൾ സാധാരണ നിലയിലാക്കി. തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമായതിനാൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *