തൃശ്ശൂരില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു

തൃശ്ശൂര്‍: തൃശ്ശൂർ വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകന്‍ ആദത്തിനാണ് കടിയേറ്റത്. ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പാണ് കടിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ കുഞ്ഞിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കിയത്. കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാലാണ് സ്ഥിതി വഷളാകാതെ ഇരുന്നത്. കുഞ്ഞിന് കടിയേറ്റതിന് പിന്നാലെ തന്നെ പാമ്പിനെ കണ്ടെത്താന്‍ സാധിച്ചിരുന്നു. സംസ്ഥാനത്ത് കുട്ടികള്‍ക്കുള്‍പ്പെടെ പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *