ജോജു ജോർജ് ഒരുക്കുന്ന വമ്പൻ ചിത്രവുമായി കാവ്യാ ഫിലിം കമ്പനി

കൊച്ചി: 2018, രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബിഗ് ബ്ജറ്റ് ചിത്രം ഒരുക്കാൻ നടൻ ജോജു ജോർജ്. ജോജു തന്നെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’യുടെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന തരത്തിലുള്ള ചർച്ചകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പണി 2 ആയിരിക്കുമോ ഈ ചിത്രമെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല.

2024 ൽ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’ സൂപ്പർ ഹിറ്റായിരുന്നു. ജോജു ജോർജ് തന്നെ നായകനായ ചിത്രത്തിൽ സാഗർ സൂര്യ, അഭിനയ, ജുനൈസ്, ബോബി കുര്യൻ, സീമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതെന്നും, ആദ്യ ഭാഗത്തിലെ കഥയുടെ നേരിട്ടുള്ള തുടർച്ച ആയല്ലാതെ, പുതിയ കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങാൻ പോകുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *