ഷാജി പാപ്പനും പിള്ളേരും ഇനി ഒടിടിയിലേക്ക്

കൊച്ചി : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്‍ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ മെഗാ വിജയം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. മാർച്ച് 19 ന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി പ്രദർശന വിജയത്തിന്റെ 25 സുവർണ്ണ ദിനങ്ങള്‍ കടന്നിരുന്നു. ഇപ്പോഴും കേരളത്തിലുൾപ്പെടെ മികച്ച പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം കുതിക്കുന്നത്.

ലോകം മുഴുവൻ കയ്യടി നേടിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിച്ചു കൊണ്ടാണ് മുന്നേറിയത്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ ആട് 3 സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. സീ5ലായിരിക്കും ആട് 3യുടെ സ്‍ട്രീമിംഗ്. മെയ് ഒന്ന് മുതലാണ് സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *