കനത്ത ചൂടാണ്, ജനങ്ങൾ സെൽഫ് ലോക്ഡൗണിന് വിധേയരാവണമെന്ന് മന്ത്രി കെ രാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കനത്ത ചൂടുള്ള ദിവസങ്ങളായതിനാൽ ജനങ്ങൾ സെൽഫ് ലോക്ഡൗണിന് വിധേയരാവണമെന്ന് റെവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പകൽ സമയത്തെ യാത്ര പരമാവധി ഒഴിവാക്കണമെന്നും, ചൂടിൽ പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കുന്നതുപോലെ വേനൽ മഴ രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കും. എന്നാൽ വേനൽമഴ വരുന്നതിന്റെ ഭാഗമായുള്ള മൂടിക്കെട്ടലുകൾ ഉൾപ്പെടെ വരുന്നത്കൊണ്ട് അസ്വസ്ഥമാക്കുന്ന രീതിയിലുള്ള ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിക്കുന്നത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിന്റെ ചേർന്ന യോഗത്തിനു ശേഷമാണ് ലോക്ഡൗണിന് സമാനമായ ജാഗ്രത പൊതുജനം പാലിക്കണെമെന്ന് നിർദേശിച്ചിരിക്കുന്നത്. പകൽ 11 മണി മുതൽ 3 മണിവരെ സമയം സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിരുന്നു. ഉഷ്ണ തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News