കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പോലീസ്. കയറിൽ തൂങ്ങിപ്പിടഞ്ഞ യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൊട്ടാരക്കര എസ്.ഐ പങ്കജ് കൃഷ്ണ , സി.പി.ഒ കിരൺ എന്നിവരാണ് മിന്നൽവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ശനിയാഴ്ച്ച 3 .30 നാണ് 40 വയസ്സുകാരൻ കയറുമായി മുറിയിൽ കയറി വാതിലടച്ചത്. യുവാവ് ആത്മഹത്യക്ക് ശ്രമിക്കുന്നെന്ന് സന്ദേശം ലഭിച്ചതും പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥർ പാഞ്ഞെത്തുകയും കതക് ചവിട്ടിപൊളിച്ച് അകത്തികയറി. ഫാനിൽ യുവാവ് തൂങ്ങിപ്പിടയുകയായിരുന്നു. സെക്കന്റുകൾക്കുള്ളിൽ യുവാവിനെ ഉയർത്തിപ്പിടിച്ച് കഴുത്തിന്റെ കുരുക്കഴിച്ച് രക്ഷിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Views: 4



