ഹൈന്ദവ ആചാര പ്രകാരം വീട്ടുജോലിക്കാരിക്ക് അന്ത്യകര്‍മ്മങ്ങൾ നടത്തി വൈദികൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആരുമില്ലാത്ത വീട്ടുജോലിക്കാരിക്ക് ഹൈന്ദവ ആചാര പ്രകാരം അന്ത്യകര്‍മ്മങ്ങൾ നടത്തി വൈദികൻ. ചോറ്റാനിക്കര ഓണശ്ശേരിൽ ഫാ. ഒ ജെ ജേക്കബാണ് അതിരുകൾ ഭേദിച്ച മാനവിക സന്ദേശം കൈമാറിയത്. വൈദികന്‍റെ ഭാര്യ മരിച്ചപ്പോഴാണ് ആറു വയസ്സുകാരിയായ മകൾ മെറിനെ നോക്കാൻ പാര്‍വതി വൈദികന്‍റെ വീട്ടിലെത്തുന്നത്. സ്നേഹം കൊണ്ടും ഇഴയടുപ്പം കൊണ്ട് അവര്‍ വീട്ടുകാര്‍ക്ക് പയാമ്മയായി. ഉറ്റവരാരുമില്ലാത്ത പാര്‍വതിക്ക് വൈദികന്‍റെ കുടുംബമായിരുന്നു എല്ലാം.

ഒൻപത് വര്‍ഷം മുമ്പ് മെറിന്‍റെ കല്യാണം കഴിഞ്ഞിട്ടും പായമ്മ വൈദിക കുടുംബത്തോടൊപ്പം തുടര്‍ന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് നെഞ്ചുവേദന വന്നതിന് പിന്നാലെയാണ് മരണം. മരണാനന്തര ചടങ്ങുകൾ ചെയ്യാൻ ആരുമില്ലാത്ത സാഹചര്യത്തിലാണ് അന്ത്യ കര്‍മ്മങ്ങൾ ആചാരന പ്രകാരം ചെയ്യാൻ വൈദികൻ തന്നെ മുൻ കൈ എടുത്തത്. കര്‍മ്മങ്ങൾക്ക് ശേഷം എരുമേലി ശ്മശാനത്തിലായിരുന്നു സംസ്കാരം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News